കര്‍ഫ്യൂ സമയങ്ങളില്‍ രക്തദാനം നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം യാത്രാനുമതി നല്കി. ബ്ലഡ് ബാങ്കില്‍ ബന്ധപ്പെട്ടു നേരത്തെ സമയം ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍, യാത്രാ അനുമതി ബുക്ക് ചെയ്യുന്ന അതാത് ദിവസങ്ങളില്‍ മാത്രമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
488 അവശ്യ ഭക്ഷ്യവസ്തുക്കള്‍, വിവിധ സേവന വിഭാഗങ്ങള്‍ എന്നിവയെ വാറ്റില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖല, വിദ്യാഭ്യാസം, യാത്ര ചെലവുകള്‍, താമസ ഇടങ്ങള്‍ വില്‍ക്കുന്നതും വാടകയ്ക്ക് കൊടുക്കുന്നതും അടക്കം നിരവധി ഇനങ്ങളെ വാറ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.
റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും.
ഒമാനില്‍ കുട്ടികളുമായി വരുന്ന പ്രവാസി രക്ഷിതാക്കള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വറന്റൈന് ഇളവ്. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന മുഴുവന്‍ പ്രവാസി രക്ഷിതാക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. പതിനെട്ടോ അതില്‍ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികള്‍ കൂടെയുള്ള രക്ഷിതാക്കള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.
ഏപ്രില്‍ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തില്‍ വരുക. ഒമാനി പൗരന്മാര്ക്കും റെസിഡന്റ് വിസയിലുള്ളവര്‍ക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ചമുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
രാത്രികാല ലോക്ഡൗണ്‍ നിലവില്‍ വന്ന ഒമാനില്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാന്‍ പൊലീസ് രണ്ട് ഓപ്പറേഷന് സെന്ററുകള്‍ തുറന്നു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍: 1099. കോവിഡ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഈ നമ്പരില്‍ അറിയിക്കാം.
റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂണ്‍ 30 വരെയാണ് സമയപരിധി. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാം.
ഒമാനില്‍ വൈദ്യുതി വിതരണ ലൈസന്‍സുള്ള സ്ഥാപനങ്ങളുമായി സ്ഥിരം കരാറുള്ള സബ് കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങളിലെ തസ്തികകള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. നിലവില്‍ വൈദ്യുതി മേഖലയില്‍ 47 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. പരിശീലന പദ്ധതിക്ക് ശേഷം ഇത് 90 ശതമാനമായി ഉയര്‍ത്തും. നിരവധി മലയാളികളും വൈദ്യുതി മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള ഇ-മുഷ്രിഫ് വെബ്സൈറ്റിന്റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുള്ളത്. ഇ-മുഷ്രിഫ് വെബ്സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുള്ള ഓപ്ഷന് ലഭിക്കുക.
ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നല്കുന്നതില് കൃത്രിമം കാണിച്ചാല്‍ കര്‍ശന ശിക്ഷ. രണ്ടു മാസത്തില്‍ കുറയാത്ത തടവ് അല്ലെങ്കില്‍ കുറഞ്ഞത് 1,000 റിയാല്‍ പിഴയോ ആണ് ശിക്ഷ. പരമാവധി ശിക്ഷ മൂന്നുവര്‍ഷം വരെ തടവും 20,000 റിയാല്‍ പിഴയുമാണെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു.