മസ്‌കത്ത്: ഒമാനില്‍ കുട്ടികളുമായി വരുന്ന പ്രവാസി രക്ഷിതാക്കള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വറന്റൈന്‍ ഇളവ്. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന മുഴുവന്‍ പ്രവാസി രക്ഷിതാക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. പതിനെട്ടോ അതില്‍ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികള്‍ കൂടെയുള്ള രക്ഷിതാക്കള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.
കുട്ടികളുടെ കൂടെ മാതാവാണ് വരുന്നതെകില്‍ മാതാവിനും പിതാവാണെങ്കില്‍ പിതാവിനുമാണ് ഇളവ് ലഭിക്കുക. പതിേെനട്ടാ അതില്‍ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികള്‍ ഒറ്റക്ക് ആണെങ്കിലും ഇളവ് ലഭിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇളവ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ മറ്റു രോഗപ്രതിരോധ നിര്‍ദേശങ്ങളെല്ലാം പാലിക്കണം.
തറസ്സുദ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക, ഇലക്‌ട്രോണിക് ബെയ്‌സ്‌ലെറ്റ് ധരിക്കുക, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശത്ത് നിന്ന് വരുന്ന ഒമാനി പൗരന്മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ നേരത്തെ തന്നെ ഇളവുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.