
മസ്കത്ത്: പത്താമത് മസ്കത്ത് അന്താരാഷ്ട്ര ആഭരണ പ്രദര്‍ശനം (മിജെക്സ്) ഡിസംബര്‍ മൂന്ന് മുതല്‍ ഏഴു വരെ നടക്കും. ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കും. സന്റെറിന്റെ നാല്, അഞ്ച് ഹാളുകളിലാണ് ആഭരണ പ്രദര്‍ശനം നടക്കുക. സ്വര്‍ണ, രത്നാഭരണങ്ങളുടേതടക്കം വിപുലമായ ശേഖരമാണ് അഞ്ച് ദിവസത്തെ മേളയില്‍ അണിനിരത്തുക.
ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ കൂടുതല്‍ പുതുമകളും പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ഒമാന്‍ പുറമെ ഇന്ത്യ, ഇറ്റലി, ആസ്ട്രേലിയ, ബ്രിട്ടന്, അമേരിക്ക, തായ്ലന്ഡ്, തുര്‍ക്കി, യു.എ.ഇ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള 150ഓളം പ്രദര്‍ശകരാണ് ആഭരണ മേളക്ക് എത്തുക. ഏറ്റവും പുതിയ ആഭരണ ശേഖരങ്ങള്‍ക്ക് ഒപ്പം പരമ്പരാഗത രൂപകല്പനയിലുള്ള മികവുറ്റ ആഭരണങ്ങളും വരാനിരിക്കുന്ന ട്രെന്‍ഡുകളുമൊക്കെ മേളയില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എന്‍ഗേജ്മെന്റ് റിങ്ങുകള്‍, വജ്രാഭരണങ്ങള്‍ തുടങ്ങിയവയുടെ അതുല്യ ശേഖരമാണ് യൂറോപ്പ് പവലിയനില്‍ ഉണ്ടാവുക.
ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകരുടെ ഹൃദയം കവരുന്ന രീതിയിലുള്ള സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങളാണ് ഒരുക്കുക. വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനത്തിലെ പ്രവേശന സമയം. വെള്ളിയാഴ്ച നാല് മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനമുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://muscatjewelleryshow.co എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.