
ഒമാന്‍: നിയമകുരുക്കില്‍ പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമസഹായം ലഭിക്കും.
നോര്‍ക്ക റൂട്ട്സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ.ഗിരീഷ് കുമാറാണ് കേസുകള്‍ ഫയല്‍ചെയ്യാന്‍ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജുമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് അഡ്വ.ഗിരീഷ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസിമലയാളികള്‍ക്ക് പദ്ധതി വഴി സഹായം ലഭിക്കും. പ്രാഥമിക നിയമസഹായത്തിനുള്ള ചെലവുകളാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ഇന്ത്യന്‍ പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവനുഭവിക്കുകയോ ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്യുന്നയാളുടെ ബന്ധുക്കള്‍/ സുഹൃത്തുക്കള്‍ക്കോ സഹായം തേടാന്‍ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.