
ഒമാന്‍: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നും കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴ പെയ്തത്. വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് മസ്കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിര്‍ത്തിവെച്ചു.
അമിറാത്ത്-ബോഷര്‍ റോഡും സന്ധ്യയോടെ അടച്ചു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായി. ഹൈമ- തുംറൈത്ത് റോഡിലുണ്ടായ ശക്തമായ പൊടിക്കാറ്റ് വാഹനയാത്രികരെ വലച്ചു. നാളെയും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.