Currency

നവംബര്‍ 22 വരെ ഒമാനില്‍ കനത്തമഴ തുടരും

സ്വന്തം ലേഖകന്‍Thursday, November 21, 2019 12:14 pm

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. ബുറൈമി, ദാഹിറ, നോര്‍ത്ത് ബാത്തിന, ദാഖിലിയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റ്, സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, ദാഹിറ, മസ്‌കത്ത് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനൊപ്പം കാറ്റിനും സാധ്യതയുണ്ട്.

തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാനില്‍ മഴ കനത്തതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ 22 വരെ ഒമാനില്‍ കനത്തമഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലം ചിലയിടങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ട്. ജബല്‍ ശംമ്‌സിലായിരിക്കും ഏറ്റവും കുറഞ്ഞ് താപനില രേഖപ്പെടുത്തുക. മൂന്ന് ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരിക്കും ഇവിടുത്തെ താപനില. നാല് ദിവസം താപനില ഈ നിലയില്‍ തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x