ഒമാനിലെ സ്വകാര്യ മേഖലയില്‍ പ്രത്യേക തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ്, കാര്‍പെന്ററി, വര്‍ക്ക്ഷോപ്പ്, അലൂമിനിയം വര്‍ക്കുകള്‍, മെറ്റല്‍ വര്‍ക്ക് തുടങ്ങിയ ജോലികള്‍ക്കാണ് വിസ നിയന്ത്രണമുള്ളത്.