Currency

മുവാസലാത്ത് നിരക്കിളവ് പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Tuesday, May 28, 2019 4:15 pm

മസ്‌കത്ത്: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള മുവാസലാത്ത് ബസ് സര്‍വീസ് നിരക്കിളവ് പിന്‍വലിച്ചു. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ 50% നിരക്കിളവ് ജൂണ്‍ ഒന്ന് മുതല്‍ ഉണ്ടാകില്ല. മെയ് 31 വരെ 500 ബൈസ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

ജൂണ്‍ ഒന്ന് മുതല്‍ ഇത് ഒരു റിയാലായി വര്‍ധിക്കും. മൊബേല(1എ), റൂവി (എ1ബി) എന്നിവിടങ്ങളിലേക്കാണു വിമാനത്താവളത്തില്‍ നിന്നു സര്‍വീസുകള്‍. ഓരോ 30 മിനിറ്റിലും സര്‍വീസുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x