
മസ്‌കത്ത്: ഒമാനിലെ സഹം പ്രദേശത്ത് ഒന്നര വര്‍ഷമായി കുടുങ്ങിക്കിടക്കുന്ന മൂന്നു മലയാളികളെ രക്ഷപ്പെടുത്താന്‍ എംബസിയില്‍ നിന്ന് ശ്രമം തുടങ്ങി. 3 മാസത്തെ വീസയില്‍ എത്തിയതാണ് മൂവരും. തിരുവനന്തപുരം പാപ്പനംകോട്ട് താമസിക്കുന്ന വിനീത്(30), പൂവാര്‍ സ്വദേശി മണിയന്‍(49), മലപ്പുറം സ്വദേശി സവനീഷ്(40) എന്നിവരാണ് രേഖകളും മറ്റും ശരിയായി കിട്ടാതെ താമസ സ്ഥലത്ത് കുടുങ്ങിയത്.
2018 മാര്‍ച്ചിലാണു വിനീത് ഒമാനിലെത്തിയത്. 3 മാസത്തിനു ശേഷം ബാക്കി രണ്ടുപേരും എത്തി. തൊഴില്‍ രേഖകള്‍ ഇതുവരെ ശരിയായി കിട്ടിയിട്ടില്ല. കമ്പനിയില്‍ തിരുവനന്തപുരം സ്വദേശിയായ പ്രദീപും ഉണ്ടായിരുന്നെങ്കിലും ഏപ്രിലില്‍ നാട്ടിലേക്കു പോയതിനാല്‍ രക്ഷപ്പെട്ടു.ഇവരെ കൂടാതെ മൂന്നു ബംഗാളികളും കമ്പനിയിലുണ്ട്. എംബസിയിലെ മദദ് എന്ന പദ്ധതി മുഖേന വിവരം അറിയിച്ചു. എംബസി അധികൃതര്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചതായും മൂന്നുപേരും പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.