പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള-ഊര്‍ജ പാനീയങ്ങള്‍, മദ്യം, പന്നിയിറച്ചി തുടങ്ങിയവയാണ് പുതിയ നികുതി ബാധകമായ ഉല്പന്നങ്ങള്. ഈ മാസം 15 മുതലാണ് സെലക്ടീവ് ടാക്സ് നിലവില്‍ വരുന്നത്. നികുതി ബാധകമായ ഉല്പന്നങ്ങളുടെ ഇറക്കുമതി, ഉല്പാദനം, വിതരണം, വില്പന തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പുതിയ എക്സൈസ് നികുതിദായകരുടെ പട്ടികയില്‍ വരുക.