
മസ്കത്ത്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പരിഷ്കരിച്ച 50 ഒമാനി റിയാല്‍ പുറത്തിറക്കി. ഈ മാസം രണ്ടു മുതല്‍ പരിഷ്കരിച്ച നോട്ട് പ്രാബല്യത്തില്‍ വരും. എന്നാല്‍, നിലവിലെ 50 ഒമാനി റിയാല്‍ പിന്‍വലിക്കില്ല. രണ്ട് നോട്ടുകളും ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വ്യത്യസ്ത സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ട് അവതരിപ്പിച്ചിരിക്കുന്നത്.
മുന്‍ഭാഗത്ത് സ്വര്‍ണ നിറത്തിലുള്ള സുരക്ഷാ പാച്ച് വിന്‍ഡോയില്‍ 50 എന്ന അക്കം, സെന്‍ട്രല്‍ ബേങ്കിന്റെ പ്രധാന കവാടം, അറബിയിലും ഇംഗ്ലീഷിലും സെന്‍ട്രല്‍ ബാങ്കിന്റെ പേര് എന്നിവയാണുള്ളത്. പ്രകാശം അടിക്കുമ്പോള്‍ വിന്‍ഡോയുടെ നിറങ്ങള്‍ മാറുന്നുവെന്നതും നോട്ടിന്റെ പ്രത്യേകതയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.