
മസ്‌കത്ത്: ഒമാനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ നടപടി ശക്തമാക്കി. അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കി ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ (ജിസി) വിഭാഗം ഉത്തരവു പുറപ്പെടുവിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനു പുറമേ തൊഴില്‍ നേടാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനും അറ്റസ്റ്റേഷന്‍ ബാധകമാക്കി മാനവവിഭവ ശേഷി മന്ത്രാലയം നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കിയത്.
വ്യാജമാണെന്നു കണ്ടെത്തിയാല്‍ അപേക്ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കും. പിഴയും ഈടാക്കും. ജോലിയില്‍ പ്രവേശിക്കും മുന്‍പേ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥമാണെന്നു കമ്പനികള്‍ ഉറപ്പുവരുത്തണം. മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ജോലിയില്‍ പ്രവേശിച്ച ശേഷമായാലും മതി. വ്യാജ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചു ജോലി നേടുന്നത് പൂര്‍ണമായും തടയാന്‍ നടപടികള്‍ സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ 5 റിയാലില്‍ നിന്നു 10 റിയാലാക്കി വിദേശ കാര്യ മന്ത്രാലയം ഉയര്‍ത്തി. കഴിഞ്ഞമാസം ഒന്നിന് ഇതു പ്രാബല്യത്തില്‍ വന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.