Currency

നേട്ടം കൈവരിച്ച് ഒമാന്‍ സമ്പദ്ഘടന; 15.1 ശതമാനം വളര്‍ച്ച

സ്വന്തം ലേഖകന്‍Thursday, January 31, 2019 2:40 pm

ഒമാന്‍: കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒമാനില്‍ സമ്പദ്ഘടന 15.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2018ല്‍ 10.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ 37.1 ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ ഇതര മേഖലയില്‍ 5.1 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. നിക്ഷേപക നയങ്ങളിലേതടക്കം മാറ്റങ്ങളും ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടതുമെല്ലാം രാജ്യത്തെ എണ്ണയിതര പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ശരാശരി പണപെരുപ്പം 0.9 ശതമാനമാണ്.

ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനവും സമ്പദ്ഘടനക്ക് തുണയായി. പരമ്പരാഗത, ഇസ്ലാമിക് ബാങ്കുകള്‍ നവംബര്‍ അവസാനം വരെ മൊത്തം 25.1 ശതകോടി റിയാലാണ് മൊത്തം വായ്പയായി നല്‍കിയത്. സ്വകാര്യ മേഖലക്കുള്ള വായ്പ 5.8 ശതമാനം ഉയര്‍ന്ന് 22.2 ശതകോടി റിയാലായി. ബാങ്കിങ് സംവിധാനത്തിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം 3.9 ശതമാനം ഉയര്‍ന്ന് 14.5 ശതകോടി റിയാല്‍ ആയി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x