മസ്കത്തില് നിന്ന് ദുബായിലേക്കുള്ള സര്‍വീസിലാണ് മാറ്റം വരുത്തിയത്. മസ്കത്ത് അസൈബിയിലെ മുവാസലാത്ത് ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ സഹ്വ ടവര്‍, മബേല, ബര്‍ക, അല്‍മിന, സുവൈഖ്, ഖാബൂറ, സഹം, സുഹാര്‍ എന്നിവിടങ്ങള്‍ കടന്ന് ദുബായിലെ റാഷിദിയ ബസ്സ്റ്റേഷനില് അവസാനിക്കും.