Currency

ഒമാനില്‍ കൊടും തണുപ്പ്, ശക്തമായ കാറ്റ്; ജനജീവിതം ദുസ്സഹം

സ്വന്തം ലേഖകന്‍Saturday, February 9, 2019 1:10 pm

മസ്‌കത്ത്: ഒമാനില്‍ ജനജീവിതം ദുസ്സഹമാക്കി കൊടും തണുപ്പും ശക്തമായ കാറ്റും തുടരുന്നു. ഇടയ്ക്കിടെ പൊടിക്കാറ്റും വീശുന്നുണ്ട്. ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഉച്ചയ്ക്കു പോലും നല്ല തണുപ്പായതോടെ താമസക്കാര്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നില്ല. അവധി ദിവസമായ ഇന്നലെ പൊതുസ്ഥലങ്ങള്‍ ഏറെക്കുറെ വിജനമായിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനിലയില്‍ വലിയ കുറവുണ്ടായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ജബല്‍ ഷംസില്‍ താപനില മൈനസ് 11 ഡിഗ്രി സെല്‍ഷ്യസ് ആയെന്നാണു റിപ്പോര്‍ട്ട്. ജബല്‍ അഖ്ദറിലും തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയാണ്. വ്യാഴം പുലര്‍ച്ചെ മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. റൂവി 13, ബുറൈമി 11, നിസ്വ 7, സുഹാര്‍ 10, സൈഖ് 4 എന്നിങ്ങനെയും. വരുംദിവസങ്ങളിലും ഇതേ കാലാവസ്ഥ ആയിരിക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x