
മസ്‌കറ്റ്: ഒമാനിലെ ഓറഞ്ചു ടാക്‌സികള്‍ ജൂണ്‍ മുതല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിനോടൊപ്പം ഇലക്ട്രോണിക് മീറ്ററും നിര്‍ബന്ധമാക്കും. രാജ്യത്തെ ടാക്‌സി സര്‍വീസുകളുടെ സേവനം കൂടുതല്‍ മെച്ചപെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത-വാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. മിനിമം ചാര്‍ജ് 300 ബൈസയും, കിലോമീറ്ററിന് 130 ബൈസ നിരക്കിലും, കൂടാതെ യാത്രയുടെ ദൈര്‍ഖ്യവും അനുസരിച്ചുമായിരിക്കും വരുന്ന ജൂണ്‍ മാസം മുതല്‍ ടാക്‌സി സര്‍വീസുകള്‍ ചാര്‍ജുകള്‍ ഈടാക്കുക.
ടാക്‌സിയില്‍ ഒന്നിലധികം യാത്രക്കാര്‍ ഉണ്ടെങ്കില്‍ മീറ്റര്‍ ചാര്‍ജ് ഓരോരുത്തരും പങ്കിട്ടെടുക്കുകയാണ് വേണ്ടത്. വെയ്റ്റിംഗ് ചാര്‍ജ് മിനിറ്റിനു അന്‍പതു ബൈസ ആയും നിജപെടുത്തിയിട്ടുണ്ട്. ടാക്‌സി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ വൃത്തിരഹിതമായി കണ്ടാല്‍ അന്‍പതു ഒമാനി റിയാല്‍ വാഹന ഉടമക്ക് പിഴ ചുമത്തും.
വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ഡ്രൈവര്‍ ഉറപ്പാക്കുകയും വേണം. അല്ലാത്ത പക്ഷം അന്‍പത് ഒമാനി റിയല്‍ പിഴ ഇടയാക്കും. മീറ്റര്‍ നീക്കം ചെയ്യുന്ന പക്ഷം ഇരുനൂറ് ഒമാനി റിയാല്‍ പിഴ അടക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.