സിനാവില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. കണ്ണൂര്‍, തലശേരി സ്വദേശി പ്രവീണ്‍കുമാര്‍ (48), സഹ പ്രവര്‍ത്തകനായ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനുമാണ് മരണപ്പെട്ടത്.
ഒമാന്റെ ഉള്‍പ്രദേശങ്ങളടക്കം എല്ലാ ഭാഗങ്ങളിലേക്കും ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ടൂറിസം മന്ത്രാലയം. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ഫ്യൂച്ചര്‍ വിഷന്‍ 2040ല്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്.
രാജ്യത്തെ തിരക്കേറിയ റോഡുകളില്‍ ഒന്നായ റുസൈല്‍-നിസ്വ റോഡിന് വീതികൂട്ടാന്‍ ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. ടെന്‍ഡര്‍ ബോര്‍ഡ് റോഡ് വികസന പദ്ധതിയുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.
മസ്കത്ത്-അഹമ്മദാബാദ് റൂട്ടില്‍ ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് നവംബര്‍ ഒന്നിന് ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് ഇന്ത്യന്‍ സമയം 4.50ന് അഹമ്മദാബാദിലെത്തും. 30.35 റിയാല്‍ മുതലാണു നിരക്ക്.
ഖരീഫ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ മൊത്തം 8,26,376 ലക്ഷം പേരാണ് സലാലയില്‍ എത്തിയത്. കഴിഞ്ഞ ഖരീഫ് സീസണെ അപേക്ഷിച്ച് 28.1 ശതമാനം അധിക സഞ്ചാരികളാണ് ഈ വര്‍ഷം എത്തിയതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ഒമാനില്‍, സന്ദര്‍ശക വിസയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇളവുകള്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രിസി. രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് സര്‍ക്കാറിന്റെ നീക്കം.
ഒമാന്‍ തീരത്ത് ലുബാന് കാറ്റിന്റെ ഭീതിയൊഴിഞ്ഞു. കാറ്റ് തീവ്ര ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ട് യമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റില്‍ തീരം തൊട്ടതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോരിറ്റി അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു.
ലുബാന് കൊടുങ്കാറ്റിന്റെ ഭാഗമായുള്ള മഴ സലാല ഉള്‍പ്പടെയുള്ള ഒമാന്റെ തെക്ക് ഭാഗത്ത് ആരംഭിച്ചു. കാറ്റ് യമന്‍ ഭാഗത്തേക്കാണ് നീങ്ങുന്നത്. കാറ്റിന്റെ വേഗതയേറിയ മധ്യഭാഗം തീരത്ത് നിന്ന് 240 കിലോമീറ്റര്‍ അകലെയാണ്. ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലുബാന് കൊടുങ്കാറ്റിന്റെ ഭാഗമായുള്ള മഴ സലാല ഉള്‍പ്പടെയുള്ള ഒമാന്റെ തെക്ക് ഭാഗത്ത് ആരംഭിച്ചു. കാറ്റിന്റെ വേഗതയേറിയ മധ്യ ഭാഗം തീരത്ത് നിന്ന് 300 കിലോമീറ്റര്‍ അകലെയാണ്. ഇന്ന് വൈകിട്ടും നാളെയുമായി ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത പ്രദേശങ്ങളില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കുവാന്‍ റോയല്‍ ഒമാന്‍ പോലീസ് നിര്‍ദ്ദേശം നല്കി.