
ഒമാന്‍: ഒമാന്റെ ഉള്‍പ്രദേശങ്ങളടക്കം എല്ലാ ഭാഗങ്ങളിലേക്കും ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ടൂറിസം മന്ത്രാലയം. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ഫ്യൂച്ചര്‍ വിഷന്‍ 2040ല്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്.
മസ്‌കത്ത്, മുസന്ദം, ദാഖിലിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളാണ് ടൂറിസം പദ്ധതികളുടെ വികസനത്തിന് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന ഗവര്‍ണറേറ്റുകള്‍. മുസന്ദം മേഖലയെ കടലോര വിനോദ സഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. കോട്ടകളും കൊട്ടാരങ്ങളും പരമ്പരാഗത ഗ്രാമങ്ങളുമുള്ള ദാഖിലിയ ഗവര്‍ണറേറ്റിനെ പൈതൃക, പ്രകൃതിദത്ത കാഴ്ചകളുടെയും സാഹസിക വിനോദ സഞ്ചാരത്തിന്റെയും കേന്ദ്രമാക്കി മാറ്റും.
കലാ, പൈതൃകം, സാംസ്‌കാരികം, പരമ്പരാഗത വാസ്തുശൈലി എന്നീ മേഖലകളില്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ലക്ഷ്യസ്ഥാനമായിട്ടാകും മസ്‌കത്തിനെ മാറ്റുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.