ഒമാനില്‍ നിന്നും വീസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ തൊഴില്‍ വീസയിലോ, വിസിറ്റ്ങ് വീസയിലോ എത്തുന്നവര്‍ക്കാണ് പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്നത്.
വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി ഒമാന്‍. ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാന്‍ ലഭിച്ചത്. സ്ത്രീകളുടെ സുരക്ഷയും ഭദ്രതയും മുന്‍ നിര്‍ത്തി എക്സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം.
ലുബാന് ചുഴലിക്കാറ്റ് ഒമാന്റെ തെക്കന്‍ തീരത്തേക്ക് നീങ്ങുന്നതായി സൂചന. ബുധനാഴ്ചയോടെ കനത്ത മഴ ആരംഭിക്കാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ഗതി ഏദന്‍ കടലിടുക്ക് ഭാഗത്തേക്ക് മാറാനാണ് സാധ്യതയെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വിസാ നടപടികള്‍ക്കായി മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പം എക്സ്-റേ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കണം. എന്നാല്‍ നിയമം നേരത്തെയുള്ളതാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു.
അവയവദാനം നടത്താന്‍ അനുമതി നല്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള, ജീവിച്ചിരിക്കുന്നവരില്‍നിന്നും മരിച്ചവരില്‍നിന്നും അവയവങ്ങള്‍ സ്വീകരിക്കാം. ബന്ധത്തില്പെട്ടവര്ക്ക് മാത്രമാണ് അവയവം ദാനം സാധിക്കുക.
കസബില് (മസ്കത്ത്) വാഹനാപകടത്തില്‍ കുമരനല്ലൂര്‍ സ്വദേശി മരിച്ചു. വേരംപുലാക്കല് മയമു (സ്കൈബാന് മുഹമ്മദ് 68) ആണു മരിച്ചത്. സൈക്കിളില്‍ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ കാറിടിച്ചാണ് അപകടം.
തീവ്ര ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി. ഒമാന്‍ തീരത്തെ അടുത്ത മൂന്ന് ദിവസത്തേക്ക് ചുഴലിക്കാറ്റ് ബാധിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കണ്ണ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തില്‍. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടു. മുഴുവന്‍ ഗവര്‍ണറേറ്റുകളിലും അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂനമര്‍ദം തീവ്ര, അതിതീവ്ര ന്യൂന മര്‍ദമായി മാറാനും പടിഞ്ഞാറ്വടക്കു പടിഞ്ഞാറ് ദിശയില്‍ യമന്റെയും ഒമാന്റെയും ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.
രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്ഷെത്ത ആദ്യ ആറ് മാസങ്ങള്‍ക്കിടെ 387 കേസുകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോട്ട്ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തതായി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.