കോട്ടയം സ്വദേശിയെ മസ്കത്തില് മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി ഇല്ലിക്കമാലിയില് ഷാജന് തോമസ് (54) ആണ് മരിച്ചത്. അല്‍ വതന്‍ പ്രിന്റിങ് പ്രസിലെ ജീവനക്കാരനായിരുന്നു. അസൈബയില്‍ കുടുംബസമേതമായിരുന്നു താമസം.
ഒമാനിലെ ഓറഞ്ച് ടാക്സികളുടെ നിരക്കുകള്‍ ക്രമീകരിക്കാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ മസ്കത്തിലെ എല്ലാ ടാക്സികള്‍ക്കും മീറ്ററുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി അറിയിച്ചു.
പട്ടേല്‍ ജന്മദിനാഘോഷം മസ്കത്ത് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
ഒമാന്‍ എയര്‍ കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സമയങ്ങളില്‍ മാറ്റം. കോഴിക്കോട്ടേക്കുള്ള ഡബ്ല്യു.വൈ. 291 രാത്രി 10.55-ന് മസ്കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.40-ന് കോഴിക്കോട്ട് എത്തും. 4.45-ന് തിരികെ മസ്കറ്റിലേക്ക് പുറപ്പെടും.
പള്ളികളും സ്കൂളുകളും ദേവാലയങ്ങളും ഉള്‍പ്പടെയുള്ളവ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുടെ ഗണത്തില്‍ പെടുന്നവയും ഇനി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലും റജിസ്റ്റര്‍ ചെയ്യണം. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഒമാനിലെ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തില്‍ വന്‍കുതിപ്പ്. 70 ശതമാനത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 99 ശതമാനത്തിലധികം സ്വദേശിവത്കരണം പൂര്‍ത്തിയായതായി സിവില്‍ സര്‍വിസ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
ഇന്ധന സ്റ്റേഷന് അടക്കം വിവിധ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കുന്ന മസ്കത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് സര്‍വിസ് സ്റ്റേഷന് വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. ബയാര്‍ ഇന്‍വെസ്റ്റ്മെന്റ്് ഹൗസിന് കീഴിലാണ് ‘സയാര് 1’ എന്ന പേരില്‍ സര്‍വിസ് കേന്ദ്രം നിര്‍മിക്കുന്നത്.
ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നു ശക്തമായ മഴ പെയ്തു. ഇടിയോടെയുള്ള മഴക്ക് ഒപ്പം ശക്തമായ കാറ്റും പലയിടങ്ങളിലായി ഉണ്ടായി. വാദികള്‍ കരകവിഞ്ഞ് ഒഴുകിയതിനെ വിവിധ മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു.
ഒമാന്‍ എയറിന്റെ മസ്കത്ത് കോഴിക്കോട് സെക്ടറിലെ 3 വിമാനങ്ങളുടെയും ശീതകാല സമയപ്പട്ടിക തയാറായി. 1. പുലര്‍ച്ചെ 3.40ന് കോഴിക്കോട്ടെത്തി 4.45നു മസ്കത്തിലേക്കു പുറപ്പെടും
റൂവിയില്‍ വെള്ളിയാഴ്ച അതിരാവിലെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 377 വിദേശികള്‍ പിടിയിലായി. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നും അനധികൃതമായി ഒമാനില്‍ തങ്ങുന്നവരും തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരുമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.