
ഒമാന്‍: അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത പ്രദേശങ്ങളില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കുവാന്‍ റോയല്‍ ഒമാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. ദോഫാര്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ ജനവാസമുള്ള സലാലയില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് ‘ലുബാന്‍ ചുഴലിക്കാറ്റ് ‘ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ചു ലുബാന്‍ ദോഫാര്‍, അല്‍ വുസ്ത എന്നി ഒമാന്റ തെക്കന്‍ മേഖലകളിലേക്കാണ് നീങ്ങുന്നത്.
കാറ്റിന്റെ ദിശ മാറി പോകാതെയോ, ദുര്‍ബലമാകാതെയോ ഇരുന്നാല്‍ വെള്ളിയാഴ്ച്ച ഉച്ചയോടു കൂടി സലാലയില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതായിട്ടാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലുബാന്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ഒമാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം, സിവില്‍ ഏവിയേഷന്‍ വിഭാഗം എന്നിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.