Currency

റുസൈല്‍-നിസ്‌വ റോഡിന് വീതികൂട്ടുന്നു

സ്വന്തം ലേഖകന്‍Tuesday, October 23, 2018 12:58 pm

മസ്‌കത്ത്: രാജ്യത്തെ തിരക്കേറിയ റോഡുകളില്‍ ഒന്നായ റുസൈല്‍-നിസ്‌വ റോഡിന് വീതികൂട്ടാന്‍ ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. ടെന്‍ഡര്‍ ബോര്‍ഡ് റോഡ് വികസന പദ്ധതിയുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. റുസൈലിലെ മസ്‌കത്ത് എക്‌സ്പ്രസ്‌വേ ഇന്റര്‍സെക്ഷനില്‍നിന്ന് ബിദ്ബിദ് ഇന്റര്‍ചേഞ്ച് വരെയുള്ള റോഡിന്റെ ഓരോ വശത്തും മൂന്നും നാലും വരികള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുക. നിലവിലെ റോഡിന്റെ ഓരോ വശത്തും രണ്ടുവരി വീതമാണുള്ളത്.

റോഡ് നിര്‍മാണ രംഗത്ത് പ്രവൃത്തിപരിചയമുള്ളതും ടെന്‍ഡര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 3000 റിയാലിന്റെ ബോണ്ടും സമര്‍പ്പിക്കണം. കൂടുതല്‍ സ്വദേശിവത്കരണ തോത് പാലിക്കുന്നതും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന സാധനങ്ങള്‍ കൂടുതല്‍ അളവില്‍ വാങ്ങുന്ന കമ്പനികള്‍ക്കുമാകും ടെന്‍ഡറില്‍ മുന്‍ഗണന ലഭിക്കുക. നിലവിലെ പാലങ്ങള്‍ വീതികൂട്ടുന്നതിനൊപ്പം കള്‍വര്‍ട്ടുകളും എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളും നിര്‍മിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x