Currency

ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം 2.8 ശതമാനം കുറഞ്ഞു

സ്വന്തം ലേഖകന്‍Friday, August 10, 2018 6:20 pm

മസ്‌കത്ത്: രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍. ജൂണ്‍ അവസാനത്തെ കണക്ക് പ്രകാരം 672,169 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെ കുറവാണ് പ്രവാസികളുടെ എണ്ണത്തിലുണ്ടായത്.

പാകിസ്താന്‍ സ്വദേശികളുടെ എണ്ണം ഇക്കാലയളവില്‍ 5.1 ശതമാനം കുറഞ്ഞ് 225,563 ആയി. ബംഗ്ലാദേശികളുടെ എണ്ണത്തില്‍ 4.1 ശതമാനം കുറവുണ്ടാി. അതേസമയം, ഉഗാണ്ടയില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

ഡിസംബറില്‍ 24,449 ആയിരുന്ന ഉഗാണ്ടക്കാരുടെ എണ്ണം ജൂണില്‍ 31,945 ആയി ഉയര്‍ന്നു. ഇതില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്. ആകെ 350 പേര്‍ മാത്രമാണ് പുരുഷന്മാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x