
മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ബലി പെരുന്നാള്‍ പ്രമാണിച്ച് നേരത്തെ വേതനം നല്‍കാന്‍ ഉത്തരവ്. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയാണ് ഇത് സംബന്ധിച്ച ഉത്തരവ്. ഓഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 19ന് മുമ്പായി തന്നെ വിതരണം ചെയ്യണം എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ നടപടിയുണ്ടാകും.
അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ ശമ്പളം കുറച്ചു കൂടി നേരത്തെ ലഭിക്കും. ഈ മാസം 16ന് ട്രഷറി വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൈമാറണമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.