
ഒമാന്‍: ലോകത്ത് റോഡപകടങ്ങളിലൂടെയുള്ള മരണം കുറക്കുന്നതിന് യു.എന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒമാന്‍ രണ്ട് വര്‍ഷം മുമ്പേ പൂര്‍ത്തീകരിച്ചതായി റോഡ് സുരക്ഷാ വിദഗ്ധര്‍. 2020 വരെ കാലയളവില്‍ റോഡ് സുരക്ഷ ഉറപ്പാക്കാനും അപകട മരണങ്ങള്‍ അമ്പത് ശതമാനം കുറക്കുന്നതിനുമായിരുന്നു ‘ഡീക്കേഡ് ഓഫ് ആക്ഷന്‍ ഫോര്‍ റോഡ് സേഫ്റ്റി’ പദ്ധതി പ്രകാരമുള്ള നിര്‍ദേശം. 2011 മുതലാണ് യു.എന്നിന്റെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
2016 മുതല്‍ തന്നെ ഒമാന്‍ റോഡുകള്‍ കൂടുതല്‍ സുരക്ഷയുള്ളതായി മാറിയതായി സ്ഥിതി വിവരകണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ പറഞ്ഞു. വേഗതാ നിരീക്ഷണ റഡാറുകള്‍, ഗതാഗത നിയമത്തിലെ പരിഷ്‌കരണം, വാഹന മോടിക്കുന്നവര്‍ക്കുള്ള ബോധവല്‍ക്കരണം എന്നിവ റോഡപകടം കുറക്കാന്‍ കാരണമാക്കിയതായി റോയല്‍ പൊലീസ് അധികൃതര്‍ പറയുന്നു.
2017 ല്‍ 3,845 വാഹനാപകടങ്ങളാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 4721 ആയിരുന്നു. വാഹനാപകട മരണങ്ങളുടെ എണ്ണം 692ല്‍ നിന്ന് 640 ആയി കുറഞ്ഞു. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ നടന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.