Currency

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം മസ്‌കത്തിലിറങ്ങി

സ്വന്തം ലേഖകന്‍Tuesday, July 3, 2018 11:53 am

മസ്‌കത്ത്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം മസ്‌കത്തിലെത്തി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ എ380 വിമാനമാണ് ഞായറാഴ്ച രാവിലെ 9.35 ഓടെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എമിറേറ്റ്‌സിന്റെ ഒമാനിലേക്കുള്ള സര്‍വിസിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക സര്‍വിസ്.

മസ്‌കത്തില്‍നിന്ന് 12.05ന് പുറപ്പെട്ട വിമാനം ഉച്ചക്ക് 1.10ഓടെ തിരികെ ദുബായിലെത്തി. പരമ്പരാഗത രീതിയില്‍ വാട്ടര്‍ സല്യൂട്ടോടെയാണ് വിമാനത്തെ സ്വീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x