ഒമാന്റെ വിവിധ മേഖലകള്‍ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്നു. മഹൂത്തിലെ ജോബയില് ബുധനാഴ്ച 50 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഉച്ചക്ക് രണ്ടുമുതല്‍ നാലുമണി വരെയാണ് ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതേസമയം ഖുറിയാത്തിലും 50 ഡിഗ്രി വരെ താപനില ഉയര്‍ന്നു. എന്നാല്‍ ഇത് ഒരു മണിക്കൂര്‍ മാത്രമാണ് അനുഭവപ്പെട്ടത്.
സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വീട്ടുജോലിക്കാരെ മാത്രമേ സ്പോണ്സര് ചെയ്യാന്‍ ചെയ്യാന്‍ സാധിക്കൂ. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശ താമസ നിയമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതി പ്രകാരമാണ് സ്പോണ്‍സര്‍ഷിപ്പ് നിയമത്തിലെ മാറ്റം.
ഒമാന്റെ സാംസ്കാരിക ടൂറിസം മേഖലയില്‍ സുപ്രധാന മുതല്‍ കൂട്ടായ മത്ര കോട്ട വര്‍ഷങ്ങള്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നു. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച മത്ര കോട്ട സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമാകുന്നു.
ഒമാനില്‍ വില്പന, വിതരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ തീരുമാനം. മലയാളികള്‍ അടക്കം വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11000 ത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
വിനോദ സഞ്ചാരികള്‍ക്ക് ഹ്രസ്വകാല വീസയുമായി ഒമാന്‍. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അഞ്ചു റിയാല്‍ നല്കിയാല് പത്തുദിവസം രാജ്യത്തു തങ്ങാനുള്ള വീസ ലഭിക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമുള്ള വീസയുമുണ്ട്.
ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുക ലക്ഷ്യമിട്ടാണ് പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസ പുനഃസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്. ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എന്‍ട്രി വിസകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശികളെ ജോലിക്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം നീട്ടാന്‍ ഒമാന്‍ തീരുമാനിച്ചു. 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കാണ് നീട്ടാന്‍ തീരുമാനിച്ചത്. ജൂലൈ 30 മുതല്‍ ആറുമാസ കാലയളവിലേക്ക് കൂടി വിലക്ക് നീട്ടുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവില്‍ പറയുന്നു.
തലസ്ഥാന നഗരിയിലും നഗരത്തിന് പുറത്തും കെട്ടിടങ്ങളോട് ചേര്‍ന്ന് നിര്‍മിക്കുന്ന പാര്‍ക്കിങ് ഷെഡുകള്‍ക്ക് പണം ഈടാക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് മസ്കത്ത് നഗരസഭക്ക് ലഭിച്ചു. 60 റിയാലാണ് ഓരോ ഷെഡുകള്‍ക്ക് അടയ്ക്കേണ്ടതെന്ന് നഗരസഭ അറിയിച്ചു. ഒറ്റ തവണയാണ് ഈ തുക നല്‍കേണ്ടത്.
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം ഒമാനിലെത്തുന്നു. 853 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എ 380 എയര്‍ബസ് വിമാനം ജൂലൈ ഒന്നിനാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുക.
മസ്കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന യോഗ പ്രദര്‍ശനം വ്യാഴാഴ്ച നടക്കും. ഒമാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററിലാണ് യോഗ പ്രദര്‍ശനം നടക്കുന്നത്. വൈകിട്ട് 7.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും.