Currency

ഒമാനില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകന്‍Saturday, July 7, 2018 11:56 am

ഒമാന്‍: ഒമാനില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍. പ്രതിദിനം ശരാശരി 172 ജീവനക്കാര്‍ എന്ന തോതില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നതായി കണക്കുകള്‍.

2016ല്‍ 63,000 തൊഴിലാളികളാണ് ഒളിച്ചോടിയത്. 2015ല്‍ ഇത്തരക്കാരുടെ എണ്ണം 60,000ആയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതില്‍ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഫ്രീ വിസയില്‍ എത്തുന്നവരാണ് ഒളിച്ചോടുന്നവരില്‍ പകുതിയിലധികവുമെന്ന് മന്ത്രാലയം അറിയിച്ചു. ഫ്രീ വിസ സമ്പ്രദായം രാജ്യത്തു നിലവിലില്ലെങ്കിലും ഈ രൂപത്തില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ നിരവധിയാണ്.

ലേബര്‍ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെടുന്നത്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന ഇവരില്‍ ചിലര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x