പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളിലായി നടന്നുവന്ന ആഘോഷപരിപാടികള്‍ സമാപിച്ചു. ജഅലാന്‍ ബനീ ബൂഅലിയിലെ പരമ്പരാഗത സൂഖില്‍ അശ്വാഭ്യാസ പ്രകടനങ്ങള്‍ നടന്നു.
ഒമാനില്‍ വിദേശി ജനസംഖ്യ കുറഞ്ഞതായി കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 16 വരെയുള്ള കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 43000 പേരുടെ കുറവാണുള്ളത്. 20,35,952 ലക്ഷം വിദേശികളാണ് നിലവില്‍ ഒമാനിലുള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ജഅലാന്‍ ബു അലിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. കടയ്ക്കല്‍ എടത്തറ വലിയവീട്ടില്‍ സജിത്ത് ആനന്ദന് (51) ആണ് മരിച്ചത്. നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു സജിത്ത്.
സലാലയില്‍ മേകുനു കൊടുങ്കാറ്റില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റയ്സൂത്തിലെ വാദിയില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
വാട്ട്സ്ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങള്‍ ഒന്നിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഒമാന്‍ സെര്ട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനില്‍ വേനല്‍ച്ചൂട് കനത്തു. ദിബ്ബയില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് ചൂടാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവാണിത്. സുനൈനഹില് 49.3 ഡിഗ്രിയും റുസ്താഖില് 48.7 ഡിഗ്രിയും അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി.
മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി വിനോദിനെ (40) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ഖദറ അല്‍ ബുര്ഷിദില് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
ഒമാനില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ഒന്നര ശതമാനം വിദേശി തൊഴിലാളികളുടെ കുറവ്. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2.2 ശതമാനം തൊഴിലാളികളും സ്വകാര്യ മേഖലയില്‍ നിന്നാണ് കൊഴിഞ്ഞുപോയത്.
ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ മസ്കത്ത്-സമാഈല്‍ റൂട്ടിലെ സര്‍വ്വീസ് ഈ മാസം 15 മുതല്‍ നിര്‍ത്തുന്നു. യാത്രക്കാര്‍ കുറഞ്ഞതിനാലാണ് സര്‍വ്വീസ് അവസാനിപ്പിക്കുന്നതെന്ന് മുവസലാത്ത് അറിയിച്ചു.
ഒമാനില്‍ പൊതു- സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു. ജൂണ്‍ 14 വ്യാഴാഴ്ച മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് അവധി. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ചു ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക.