ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളില്‍ ഗതാഗതം നിരോധിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഹാസിഖ്-ഷുവൈമിയ, തുംറൈത്ത്-മര്‍മൂല്‍, അല്‍ മസ്യൂന-തുംറൈത്ത്, റായ്സൂത്ത്-ഷഹാബ് അസാഇബ്, തഖാ-മിര്‍ബാത്ത് റോഡുകളാണ് അടച്ചത്. സലാല-മസ്കത്ത് ഹൈവേയിലും ഗതാഗതം നിലച്ചു.