
മസ്കത്ത്: പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളിലായി നടന്നുവന്ന ആഘോഷപരിപാടികള്‍ സമാപിച്ചു. ജഅലാന്‍ ബനീ ബൂഅലിയിലെ പരമ്പരാഗത സൂഖില്‍ അശ്വാഭ്യാസ പ്രകടനങ്ങള്‍ നടന്നു. ദേശീയവും മതപരവുമായ ആഘോഷ ചടങ്ങുകളില്‍ സംഘടിപ്പിക്കുന്ന പരമ്പരാഗതമായ അര്‍ധ കുതിരയോട്ടം ഉള്‍പ്പെടെ വിവിധയിനം മത്സരങ്ങളാണ് ബൂഅലിയില്‍ നടന്നത്.
ഒമാനി വിമന്‍സ് അസോസിയേഷനും നഗരസഭയും ചേര്‍ന്ന് മനാ സൂഖില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരമ്പരാഗത ഭക്ഷണപദാര്‍ഥങ്ങളും കൈകൊണ്ട് നിര്‍മിച്ച ഉല്പന്നങ്ങളും വില്പന നടത്തുന്നതിനുള്ള സ്റ്റാളുകളും ഉണ്ടായിരുന്നു.
വാദി അല്‍ മആവില്‍ വിലായത്തിലെ ബൈത്ത് അല്‍ ഗഷാം മ്യൂസിയത്തിലും പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നടന്നു. പരമ്പരാഗത പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ നടന്നു. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ‘ഹബൂത്ത് അല്‍ മുദുന്‍’ എന്ന് അറിയപ്പെടുന്ന പരമ്പരാഗത പെരുന്നാള്‍ ആഘോഷം നടന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.