Currency

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകന്‍Saturday, June 9, 2018 12:52 pm

ഒമാന്‍: ഒമാനില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ഒന്നര ശതമാനം വിദേശി തൊഴിലാളികളുടെ കുറവ്. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2.2 ശതമാനം തൊഴിലാളികളും സ്വകാര്യ മേഖലയില്‍ നിന്നാണ് കൊഴിഞ്ഞുപോയത്. രണ്ട് ശതമാനം പേര്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുമാണ് നാട്ടിലേക്ക് മടങ്ങിയത്.

അതേസമയം വിദേശികളുടെ എണ്ണത്തില്‍ ബംഗ്ലാദേശികളാണ് കൂടുതലും. ബംഗാളികളുടെ എണ്ണത്തില്‍ 3.2 ശതമാനത്തിന്റെ കുറവുണ്ടായി. ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായത് 1.6 ശതമാനത്തിന്റെ കുറവാണ്. പാക്കിസ്ഥാനികളുടെ എണ്ണം 3.1 ശതമാനം കുറഞ്ഞപ്പോള്‍ ഫിലിപ്പിനോകളുടെ എണ്ണം 10.3 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് മസ്‌കത്തില്‍ 805,639 ലക്ഷം വിദേശികളാണ് ഉള്ളത്. ഡിസംബറില്‍ ഇത് 815,867 ലക്ഷമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x