
മസ്‌കത്ത്: വരുമാന വര്‍ധനവും അലക്ഷ്യമായുള്ള കാര്‍ പാര്‍ക്കിങ് ഒഴിവാക്കലും ലക്ഷ്യമിട്ട് മസ്‌കത്ത് നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പെയ്ഡ് പാര്‍ക്കിങ് സോണുകളാക്കി മാറ്റാന്‍ നഗരസഭ. നഗരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന റൂവി-സിബിഡി, അല്‍ ഖുവൈര്‍, ഖുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥാപിക്കുകയെന്ന് നഗരസഭ വ്യക്തമാക്കി. എന്നാല്‍, പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും മാസത്തില്‍ വലിയ തുക പാര്‍ക്കിങ്ങിനു മാത്രമായി ചെലവഴിക്കേണ്ടിവരുന്നത് തിരിച്ചടിയാകും.
ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സമീപ പ്രദേശം പാര്‍ക്കിങ് സോണുകള്‍ ഉള്‍പ്പടെ പെയ്ഡ് പാര്‍ക്കിങ്ങുകളായി മാറുന്നത് താമസക്കാരെ സാരമായി ബാധിക്കും. ഷോപ്പിങ് കേന്ദ്രങ്ങള്‍ക്ക് സമീപത്തെ പൊതു പാര്‍ക്കിങ്ങുകള്‍ പെയ്ഡ് പാര്‍ക്കിങ്ങാക്കുന്നത് ഉപഭോക്താക്കളെ അകറ്റുന്നതിന് കാരണമാകും. ഓഫിസുകള്‍ക്ക് സമീപത്തെ പാര്‍ക്കിങ് ഏരിയകള്‍ പെയ്ഡ് ആക്കി മാറ്റുന്നത് ജീവനക്കാരെയും വലയ്ക്കും. കഴിഞ്ഞ വര്‍ഷമാണ് പാര്‍ക്കിങ് നിരക്ക് നഗരസഭ വര്‍ധിപ്പിച്ചത്.
രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് പാര്‍ക്കിങ്ങിനു പണം നല്‍കേണ്ടത്. 90091 എന്ന നമ്പറില്‍ എസ്എംഎസ് അയച്ചു പണം അടയ്ക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.