
മസ്കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഈ വര്‍ഷം മൂന്നിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും. തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കും മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും റഷ്യയിലെ മോസ്കോയിലേക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്. തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കുള്ള സര്‍വീസിന് ജൂണ്‍ ഒന്നിന് തുടക്കമാകും. മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും റഷ്യയിലെ മോസ്കോയിലേക്കും ഒക്ടോബറിലാണ് സര്‍വിസ് തുടങ്ങുക.
ഇസ്തംബൂള്‍, മോസ്കോ സര്‍വീസുകള്‍ക്ക് ബോയിങ് 737-800 വിമാനമാണ് ഉപയോഗിക്കുന്നത്. കാസാബ്ലാങ്കായിലേക്ക് 787-8 വിമാനമാണ് ഉപയോഗിക്കുക. തണുപ്പുകാല ഷെഡ്യൂളിലാണ് മോസ്കോ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനും റഷ്യക്കുമിടയിലുള്ള ഏക നോണ്‍സ്റ്റോപ് സേവനമായിരിക്കും ഇത്. വിമാനങ്ങളുടെ എണ്ണവും സര്‍വിസുകളുടെ എണ്ണവും വര്‍ധിപ്പിച്ച് 2022 ഓടെ 62 വിമാനങ്ങളും 60 ഇടങ്ങളിലേക്ക് സര്‍വീസും എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഒമാന്‍ എയര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.