തലസ്ഥാന ഗവര്‍ണറേറ്റില്‍ തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി മസ്കത്ത് നഗരസഭ കര്‍ശനമാക്കി. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ പിടിച്ചെടുക്കുകയും നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എണ്ണ, പ്രകൃതി വാതക മേഖലയില്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഒമാന്‍ തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സ്വദേശികള്‍ക്കായി മൂവായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
തൊഴില്‍ തര്‍ക്കങ്ങളും തൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം വേഗത്തിലാക്കാന്‍ ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മുന്‍കൈയെടുത്ത് ജുഡീഷ്യല്‍ സമ്പ്രദായം വികസിപ്പിക്കുന്നു. ന്യായാധിപന്മാരെയും പബ്ലിക് പ്രോസിക്യൂഷന് അംഗങ്ങളെയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കൂടുതലായി നിയമിക്കുന്നതിനാണ് പദ്ധതി.
ടൂറിസ്റ്റ്, എക്സ്പ്രസ് വിസകള്‍ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 21 മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഈ വിഭാഗങ്ങളിലെ വിസ അപേക്ഷകള്‍ മാര്‍ച്ച് 21 മുതല്‍ ആര്.ഒ.പി വെബ്സൈറ്റ് മുഖേനയാണ് സ്വീകരിക്കുക. എന്നാല്‍ സര്‍വീസ് ഡെസ്കുകള്‍ വഴി അപേക്ഷകള്‍ സ്വീകരിക്കില്ല.
വീടുകളിലും താമസസ്ഥലങ്ങളിലും നടത്തി വരുന്ന സ്വകാര്യ ട്യൂഷന് സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍. അനധികൃത ട്യൂഷന് കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ വിദേശിരക്ഷാകര്ത്താക്കള് അമ്പത് റിയാല്‍ ഫീസ് അടക്കണം. ഉത്തരവില്‍ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സേവനത്തിനാണ് ഫീസ് ചുമത്തുന്നതെന്ന് പ്രതിപാദിക്കുന്നു.
കര്ച്ചവ്യാധിയിതര രോഗങ്ങളുടെ (എന്‍.സി.ഡി) പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട ദേശീയതല കര്‍മ പരിപാടിയുടെ ഭാഗമായാണ് നികുതി വര്‍ധന നടപ്പില്‍ വരുത്തുകയെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. നിലവില്‍ 100 ശതമാനമുള്ള നികുതി 200 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി. വ്യാപാര സ്ഥാപനങ്ങളിലെ പുകയില ഉല്പന്നങ്ങളുടെ പരസ്യം കര്‍ശനമായി നിയന്ത്രിക്കുന്നതും ആലോചനയിലുണ്ട്.
അനുമതിയില്ലാതെ വീടിന് പെയ്ന്റ് അടിക്കുന്നവതും വീടുക്കള്‍ക്ക് അറ്റകുറ്റ പണികള്‍ നടത്തുന്നതും നിയമലംഘനം. അനുമതിയില്ലാതെ വീടുകളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ മസ്കത്ത് നഗരസഭ തീരുമാനം. നിയമലംഘകര്‍ക്ക് നൂറ് റിയാല്‍ മുതല്‍ മുന്നൂറ് റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
സമാപന ദിവസം അമിറാത്തിലും നസീം ഗാര്‍ഡനിലുമായി ഫെസ്റ്റിവല്‍ കാഴ്ചകള്‍ കാണാനും വെടിക്കെട്ട് ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്. പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും വിനോദത്തിന്റെയും ദിനരാത്രങ്ങളെ സ്വദേശികളും വിദേശികളും ഉത്സാഹത്തോടെ നെഞ്ചിലേറ്റി.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പുസ്തക മേളകളില്‍ ഒന്നായ മസ്കത്ത് രാജ്യാന്തര പുസ്തക മേളയുടെ 23ാം എഡിഷന് ഫെബ്രുവരി 21ന് ആരംഭിക്കും. ഒമാന്‍ രാജ്യാന്തര കണ്വന്ഷന് സെന്ററില്‍ മാര്‍ച്ച് മൂന്നു വരെയാണ് പുസ്തക മേള നടക്കുന്നത്.