Currency

ബര്‍കയില്‍ കടല്‍ വെള്ളത്തിന് ചുവപ്പ് നിറം; മുന്നറിയിപ്പുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Wednesday, February 28, 2018 1:54 pm

മസ്‌കത്ത്: ഒമാനിലെ ബര്‍കയില്‍ കടല്‍ ജലത്തില്‍ ചുവപ്പുനിറം കലര്‍ന്നതു ജലവിതരണത്തെ ബാധിച്ചു. മേഖലയിലെ കടല്‍ വെള്ള ശുദ്ധീകരണ ഫാക്ടറുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനെ തുടര്‍ന്ന് ബര്‍കയില്‍ നിന്നും ജലവിതരണം നടത്തുന്ന ദാഖിലിയ്യ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും മസ്‌കത്തിലെ സീബ് മേഖലയിലും ഭാഗികമായി ജലവിതരണം മുടങ്ങി. പ്രശ്‌നത്തിന് അടിയന്തര പരിഹാര നടപടികളുമായി അധികൃതര്‍ രംഗത്തുണ്ട്.

മേഖലയില്‍ താമസിക്കുന്നവര്‍ മറ്റു വഴികള്‍ കണ്ടെത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ വ്യക്തമാക്കി. കടല്‍ വെള്ളത്തിലുണ്ടായ നിറം മാറ്റം മത്സ്യ ബന്ധനത്തെ ബാധിക്കില്ലെന്ന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം അറിയിച്ചു. മേഖലയില്‍ നിന്നു മത്സ്യ ബന്ധനം നടത്തുന്നതിന് പ്രശ്നമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മാലിന്യം കലരുന്നതടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് നിറം മാറ്റം സംഭവിക്കുന്നത്. നേരത്തെ ഖുറം ബീച്ചില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ വെള്ളത്തില്‍ നിറം മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x