ഏഷ്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.3 ശതമാനം വര്‍ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ആകെ എത്തിയത് 630,040 സന്ദര്‍ശകരാണ്. സന്ദര്‍ശകരില്‍ 71.8 ശതമാനവും സ്വദേശികളാണ്. രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ സലാല സന്ദര്‍ശിച്ചവരുടെ എണ്ണം 53 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ഈ മാസം 16 വരെ നടക്കുന്ന കാമ്പയിനില്‍ സ്വദേശികളും വിദേശികളുമായ 20- 35 പ്രായമുള്ളവര്‍ സൗജന്യ കുത്തിവെപ്പിന് വിധേയരാകണം. കാമ്പയിനിന്റെ ആദ്യഘട്ടം കഴിഞ്ഞ മേയില്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നടന്നു. മറ്റിടങ്ങളിലെല്ലാം 16 വരെ കാമ്പയിന് നടക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വാദികള്‍ കവിഞ്ഞൊഴുകി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ദങ്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 53 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. 36 മില്ലീ മീറ്റര്‍ മഴ ലഭിച്ച ബുറൈമിയാണ് രണ്ടാം സ്ഥാനത്ത്.
കൊല്ലം സ്വദേശി സജുമോന് ആണ് മരിച്ചത്. പവര്‍ പ്ലാന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് സജുമോന്. ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. മുറിയില്‍ നിന്ന് കെട്ടിടത്തിന്റെ മുകളിലെത്തിയ സജുമോന് കാല്‍ത്തെറ്റി കെട്ടിടത്തിന്റെ താഴേക്ക് വീഴുകയായിരുന്നു.
പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ യാത്രക്കാര്‍ക്ക് ബസ് ചാര്‍ജ് സ്മാര്‍ട്ട് കാര്‍ഡ് മുഖേനയും മൊബൈല്‍ ഫോണ്‍ മുഖേനയുമെല്ലാം അടയ്ക്കാന്‍ സാധിക്കും. ഒരു റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായാല്‍ ആ വിവരം ഗതാഗത നിയന്ത്രണ സംവിധാനത്തിന് കൈമാറാന്‍ ഐ.ടി.എസ് സംവിധാനത്തിന് സാധിക്കും.
അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആര് വാക്സിനേഷനാണ് നല്‍കുന്നത്. 20നും 35നുമിടയില്‍ പ്രായമുള്ള സ്വദേശികളും വിദേശികളും കുത്തിവെപ്പിന് വിധേയരാകേണ്ടതാണ്. ഈ മാസം 16 വരെയാണ് രണ്ടാംഘട്ട കുത്തിവെപ്പ് നടക്കുക.
മസ്കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ വെള്ളിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല.
എം 95ന്റെ വില പത്തു ബൈസയും എം 91 ഗ്രേഡിന്റെ വില എട്ടു ബൈസയും വര്‍ധിച്ചിട്ടുണ്ട്. ഡീസല്‍ വില അഞ്ചു ബൈസയും ഉയര്‍ന്നതായി എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എം.95ന് 196 ബൈസയും എം91ന് 186 ബൈസയും ഡീസലിന് 201 ബൈസയുമാണ് സെപ്റ്റംബറിലെ വില.
ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളടക്കം 192 തടവുകാര്‍ക്ക് മോചനം നല്കി. ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര് വിദേശികളാണ്.
സ്കൂളുകളുടെ പരിസരത്തും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുമാണ് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വാഹനം അമിത വേഗത്തിലാണെകില് ചുവപ്പു നിറത്തില്‍ സങ്കട ഭാവമുള്ള സ്മൈലി തെളിയും.