Currency

‘ഒ ടാക്‌സി’ ഓണ്‍ലൈന്‍ ടാക്‌സി സേവനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകന്‍Monday, August 28, 2017 11:52 am

മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. 2014ല്‍ ഒരുകൂട്ടം യുവ സ്വദേശി സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ മുഖേന നൂറോളം ഡ്രൈവര്‍മാര്‍ തൊഴിലെടുക്കുന്നുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.

മസ്‌കത്ത്: ‘ഒ ടാക്‌സി’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. 2014ല്‍ ഒരുകൂട്ടം യുവ സ്വദേശി സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ മുഖേന നൂറോളം ഡ്രൈവര്‍മാര്‍ തൊഴിലെടുക്കുന്നുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ബന്ധപ്പെട്ട അനുമതികള്‍ നേടുംവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് മന്ത്രാലയം നിര്‍ദേശിച്ചതെന്നും കമ്പനി ട്വിറ്ററില്‍ അറിയിച്ചു.

മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം അടിയന്തര പ്രാധാന്യത്തോടെ അവസാനിപ്പിച്ചിട്ടുണ്ട്. മസ്‌കത്തില്‍ ടാക്‌സി ലഭിക്കുന്നതിനുള്ള പ്രയാസം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് ജി.പി.എസ് അടക്കം സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ആപ് പുറത്തിറക്കിയത്. മുവാസലാത്തിനും മര്‍ഹബക്കുമാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ മര്‍ഹബ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുവാസലാത്ത് ഒക്‌ടോബറോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x