എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും ജെറ്റ് എയര്‍വെയ്സുമാണ് ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ആനുകൂല്യ കാലാവധിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ടിക്കറ്റ് എടുക്കുന്നതിന് മൂന്നു ദിവസം മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്.
മസ്‌കത്ത്: യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും ജെറ്റ് എയര്‍വെയ്സുമാണ് ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ആനുകൂല്യ കാലാവധിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ടിക്കറ്റ് എടുക്കുന്നതിന് മൂന്നു ദിവസം മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം ഇളവ് ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഒമാന്‍ എയറില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്തംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം മെയ് 31 വരെയുള്ള കാലയളവില്‍ മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഇന്ത്യ അടക്കം ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കും നിരക്കിളവ് ലഭിക്കുമെന്ന് ഒമാന്‍ എയര്‍ ട്വീറ്റ് ചെയ്തു. അതേസമയം കണക്ഷന്‍ വിമാനങ്ങള്‍ക്കും ആഭ്യന്തര സര്‍വ്വീസുകള്‍ക്കും നിരക്ക് കുറയില്ല.
എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത് മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വണ്‍വേ ടിക്കറ്റുകള്‍ക്കുമാണ്. ഈ മാസം 31 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ വാങ്ങുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തംബര്‍ നാലു മുതല്‍ 2018 മാര്‍ച്ച് 24 വരെയുള്ള യാത്രകള്‍ക്ക് സാധിക്കും. മുപ്പത് കിലോ ലഗേജിനൊപ്പം ഏഴ് കിലോയുടെ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം.
‘പേ ഡേ പ്രമോ’ എന്ന പേരിലാണ് ജെറ്റ് എയര്‍വെയ്സ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ഈ മാസം 31 വരെ എടുക്കുന്ന ടിക്കറ്റുകള്‍ സെപ്തംബര്‍ രണ്ടു മുതല്‍ 2018 മെയ് 31 വരെയുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാം. ഇന്ത്യയിലേക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് 12 ശതമാനമാണ് ഇളവ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.