Currency

ലഗേജ് നിയന്ത്രണം: യാത്രക്കാര്‍ക്ക് സൗജന്യമായി കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ലഭ്യമാക്കുമെന്ന് ഒമാന്‍

സ്വന്തം ലേഖകന്‍Saturday, August 26, 2017 12:47 pm

അധികൃതര്‍ നല്‍കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ സാധിക്കുക. ഒരാഴ്ചയോളം പെട്ടികള്‍ സൗജന്യമായി അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

 

മസ്‌കത്ത്: പുതപ്പുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയതുമായ തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ തരത്തിലുള്ള ലഗേജുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നല്‍കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി അറിയിച്ചു.

അധികൃതര്‍ നല്‍കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ സാധിക്കുക. ഒരാഴ്ചയോളം പെട്ടികള്‍ സൗജന്യമായി അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രക്കാരെ സഹായിക്കാനാണ് നടപടി. പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കുന്നതിനുള്ള നടപടികള്‍ വ്യാപിപ്പിക്കുകയും ചെയ്യും.

മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസമില്ലാതെ പുതിയ നിബന്ധന ബാധകമാകും. സുരക്ഷയും സുഗമമായ ചെക്ക് ഇന്‍ നടപടികളും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x