നിലവില്‍ ഒമാന്‍ എയര്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നുണ്ട്. ഇവിടെനിന്ന് മലേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ചൈന, ആസ്ട്രേലിയ എന്നിവിടങ്ങളിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കും സര്‍വിസുകള്‍ ലഭ്യമാകും. സഹകരണ കരാര്‍ വഴി ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്ക് സിംഗപ്പൂര്‍, ഹാനോയി, ഹോങ്കോങ്, ദാര്‍വിന്‍, മെല്‍ബണ്‍, ഓക്ലന്‍ഡ്, ഫുക്കറ്റ്, ലങ്കാവി, പെനാംഗ്, കോട്ട ഭാരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സാധ്യമാകും.