31 ദശലക്ഷം റിയാല്‍ ചെലവിലാണ് റോഡ് നിര്‍മിച്ചത്. മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ താഴ്വരകളിലൂടെയും മലനിരകളിലൂടെയുമാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. 31 ഗ്രാമങ്ങള്‍ക്ക് സമീപത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്.
വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ്, പെരുമാറ്റം, ച്യൂയിങ്ഗം അടക്കം നിരോധിത വസ്തുക്കള്‍ ക്ലാസില്‍ കൊണ്ടുവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് സ്കൂള്‍തല കമ്മിറ്റിയുടെ ദൗത്യം. രക്ഷകര്‍ത്താക്കളെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തന രീതിയാകണം കമ്മിറ്റിയുടേത്.
പ്രതിമാസ വരുമാനത്തിന്റെ 1.4 ശതമാനമാണ് ഇവര്‍ ആരോഗ്യ പരിപാലനത്തിനായി ചെലവിട്ടത്. എന്നാല്‍ ഡോക്ടര്‍മാരെ കണ്ട കണക്ക് നോക്കുമ്പോള്‍ മസ്കത്തുകാര് മറ്റുള്ളവരേക്കാള്‍ പിന്നിലാണ്. ശരാശരി ഒരാള്‍ പ്രതിവര്‍ഷം 3.7 തവണ ഡോക്ടര്‍മാരെ കണ്ടപ്പോള്‍ മസ്കത്ത് മേഖലയിലുള്ളവര്‍ രണ്ട് തവണ മാത്രമാണ് ഡോക്ടറെ കണ്ടിട്ടുള്ളത്.
ബുറൈമി ഹോസ്പിറ്റല്‍ റൗണ്ട് എബൗട്ട് മുതല്‍ ഖാബൂസ് മസ്ജിദ് റൗണ്ട് എബൗട്ട് വരെയുളള റോഡുകളില്‍ വേഗപരിധിയില്‍ കുറവുവരുത്തി. ഇവിടെ വേഗപരിധി 60 കിലോമീറ്ററായാണ് കുറച്ചത്. നേരത്തെ ഇവിടെ വേഗപരിധി 80 കിലോമീറ്റര്‍ ആയിരുന്നു.
പഠനത്തിലും പരിശീലനത്തിലും പഠിതാക്കളോട് വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയും പുതിയ പരിശീലകര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായി നിയമങ്ങള്‍ പഠിക്കാതെയും പരിശീലനം നേടാതയും
ഇന്ത്യന്‍ സ്കൂള്‍ ബിഒഡിക്ക് കീഴിലാണ് രാജ്യത്തെ 19 ഇന്ത്യന്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഗുബ്ര ഇന്ത്യന്‍ സ്കൂളില്‍ ഇതിനോടകം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു സ്കൂളുകള്‍ ഓഗസ്റ്റ് ആദ്യത്തില്‍ ക്ലാസുകള്‍ തുറക്കും.
കുട്ടികള്‍ ഒറ്റപ്പെട്ടുപോകുന്ന പക്ഷം അവരെ എത്രയുംവേഗം രക്ഷാകര്‍ത്താക്കളുടെ അടുത്ത് എത്തിക്കാന്‍ മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരിയില്‍ ആര്.ഒ.പിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കുട്ടികളെ കാണാതാകുന്ന പക്ഷം രക്ഷാകര്ത്താക്കള് ഓഫിസര്‍മാരെ സമീപിച്ചാല്‍ വേണ്ട സഹായം ഉറപ്പാക്കാവുന്നതാണ്.
പുതിയ ടെര്‍മിനലിന് ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാകും ഉണ്ടാവുക. 580000 ക്യുബിക്ക് മീറ്ററാകും ടെര്‍മിനലിന്റെ വിസ്തൃതി. വിവിധ വിമാന കമ്പനികളുടേതായി 118 ചെക്ക് ഇന്‍ കൗണ്ടറുകളും എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി ആര്.ഒ.പിയുടെ 82 കൗണ്ടറുകളും ഒരുക്കും.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മര്‍മൂലില്‍ വെച്ചായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഡെലിവറി വാന്‍ ഒട്ടകത്തിനെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന ഒമാനിയെ ഗുരുതര പരിക്കുകളോടെ സലാല റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഒട്ടകങ്ങളുടെ കഴുത്തിലും കാലിലും തിളങ്ങുന്ന ലൈറ്റ് പിടിപ്പിക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാനാണ് പദ്ധതി. അപകടം ഉണ്ടാകുംവിധം ഒട്ടകം മുതലായ മൃഗങ്ങള്‍ റോഡിലിറങ്ങി നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.