Currency

മുവാസലാത്ത് ആശുപത്രികളെ ബന്ധിപ്പിച്ച് ബസ് റൂട്ടുകള്‍ വിപുലീകരിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, August 9, 2017 1:50 pm

അടുത്ത വര്‍ഷത്തോടെ റോയല്‍ ആശുപത്രിയെയും ഖൗല ആശുപത്രിയെയും സര്‍വിസിന്റെ ഭാഗമാക്കാനാണ് പദ്ധതി. അതേസമയം ആശുപത്രികളിലേക്ക് മാത്രമായുള്ള സര്‍വിസ് ആയിരിക്കില്ല ഇത്. ആശുപത്രികളെകൂടി ഉള്‍പ്പെടുത്തി ചില റൂട്ടുകള്‍ വിപുലീകരിക്കുന്നതിനാണ് മുവാസലാത്ത് പദ്ധതിയിടുന്നത്. നിലവില്‍ അന്നഹ്ദ ആശുപത്രി റൂവി മബേല സര്‍വിസിന്റെ ഭാഗമാണ്.

മസ്‌കത്ത്: തലസ്ഥാന ഗവര്‍ണറേറ്റിലെ പ്രമുഖ ആശുപത്രികളെ ബന്ധിപ്പിച്ച് ബസ് റൂട്ടുകള്‍ വിപുലീകരിക്കാന്‍ മുവാസലാത്ത് പദ്ധതിയിടുന്നു. അടുത്ത വര്‍ഷത്തോടെ റോയല്‍ ആശുപത്രിയെയും ഖൗല ആശുപത്രിയെയും സര്‍വിസിന്റെ ഭാഗമാക്കാനാണ് പദ്ധതി. അതേസമയം ആശുപത്രികളിലേക്ക് മാത്രമായുള്ള സര്‍വിസ് ആയിരിക്കില്ല ഇത്. ആശുപത്രികളെകൂടി ഉള്‍പ്പെടുത്തി ചില റൂട്ടുകള്‍ വിപുലീകരിക്കുന്നതിനാണ് മുവാസലാത്ത് പദ്ധതിയിടുന്നത്. നിലവില്‍ അന്നഹ്ദ ആശുപത്രി റൂവി മബേല സര്‍വിസിന്റെ ഭാഗമാണ്.

നാഷനല്‍ ഫെറീസ് കമ്പനിയുമായി (എന്‍.എഫ്.സി) ചേര്‍ന്ന് കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള മസ്‌കത്ത്ഷിനാസ്‌കസബ് സര്‍വിസ് ഈ മാസം 24ന് ആരംഭിക്കുമെന്നും മുവാസലാത്ത് അറിയിച്ചു. ഷിനാസ് വരെ ബസിലും തുടര്‍ന്ന് എന്‍.എഫ്.സിയുടെ ഫെറി സര്‍വിസിലുമാകും യാത്രക്കാരെ കൊണ്ടുപോവുക. ഒമാനില്‍ ആദ്യമായി ആരംഭിക്കുന്ന ഇത്തരത്തിലുള്ള സര്‍വിസില്‍ ആഴ്ചയില്‍ ഇരു വശത്തേക്കുമായി നാലു സര്‍വിസുകളാകും ഉണ്ടാവുക.

ടിക്കറ്റ് നിരക്കുകളും പ്രത്യേക ആനുകൂല്യങ്ങളും വരും ദിവസങ്ങളില്‍ മുവാസലാത്തും നാഷനല്‍ ഫെറീസ് കമ്പനിയും ഔദ്യോഗികമായി പ്രഖ്യാപിക്കും. മസ്‌കത്തില്‍നിന്ന് ഖസബിലേക്ക് ഞായര്‍, വ്യാഴം ദിവസങ്ങളിലാകും സര്‍വിസ്. മുവാസലാത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 48.5 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x