
മസ്‌കത്ത്: ഹഫീത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്തിമാനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഈ മാസം അവസാനത്തോടെ സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ കീഴിലുള്ള ഇരുപതാമത്തെ സ്‌കൂള്‍ ആയിരിക്കും ഇത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രത്യേകിച്ച് സഹം മുതല്‍ ഖദറ വരെയുള്ള പ്രദേശത്തെ രക്ഷാകര്‍ത്താക്കളുടെ നീണ്ടനാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. നിലവില്‍ ഈ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് സൊഹാര്‍ ഇന്ത്യന്‍ സ്‌കൂളിനെയോ മുലദ ഇന്ത്യന്‍ സ്‌കൂളിനെയോ ആണ് ആശ്രയിക്കുന്നത്.
സ്വകാര്യ കെട്ടിടത്തില്‍ കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെയാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഒരു ക്ലാസില്‍ 30 കുട്ടികള്‍ എന്ന കണക്കില്‍ ഇരുനൂറോളം കുട്ടികള്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.