Currency

മൂടല്‍മഞ്ഞ്: വാഹനങ്ങള്‍ക്കിടയില്‍ അകലം പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, August 2, 2017 12:09 pm

മസ്‌കത്ത്: മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്കിടയില്‍ അകലം പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ്. മസ്‌കത്ത് സലാല റൂട്ടിലെ ഹൈമക്കും ഖത്ത്ബിത്തിനും ഇടയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുകയും ലൈറ്റ് ഉപയോഗിക്കുകയും വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഹൈമ ഖത്ത്ബിത്ത് റോഡില്‍ ഖത്ത്ബിതിനോട് ചേര്‍ന്ന് ഞായറാഴ്ച രാത്രി കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x