Currency

ഒമാന്‍ എയര്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി സഹകരണ കരാറില്‍ ഒപ്പിട്ടു

സ്വന്തം ലേഖകന്‍Sunday, August 6, 2017 12:11 pm

നിലവില്‍ ഒമാന്‍ എയര്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നുണ്ട്. ഇവിടെനിന്ന് മലേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ചൈന, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കും സര്‍വിസുകള്‍ ലഭ്യമാകും. സഹകരണ കരാര്‍ വഴി ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്ക് സിംഗപ്പൂര്‍, ഹാനോയി, ഹോങ്കോങ്, ദാര്‍വിന്‍, മെല്‍ബണ്‍, ഓക്‌ലന്‍ഡ്, ഫുക്കറ്റ്, ലങ്കാവി, പെനാംഗ്, കോട്ട ഭാരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സാധ്യമാകും.

മസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും മലേഷ്യന്‍ എയര്‍ലൈന്‍സുമായി സഹകരണ കരാറില്‍ ഒപ്പിട്ടു. ഇരു എയര്‍ലൈനുകളും ഒപ്പുവെച്ച കോഡ്‌ഷെയറിങ് ധാരണ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്രാസൗകര്യം ലഭിക്കും.

നിലവില്‍ ഒമാന്‍ എയര്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നുണ്ട്. ഇവിടെനിന്ന് മലേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ചൈന, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കും സര്‍വിസുകള്‍ ലഭ്യമാകും. സഹകരണ കരാര്‍ വഴി ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്ക് സിംഗപ്പൂര്‍, ഹാനോയി, ഹോങ്കോങ്, ദാര്‍വിന്‍, മെല്‍ബണ്‍, ഓക്‌ലന്‍ഡ്, ഫുക്കറ്റ്, ലങ്കാവി, പെനാംഗ്, കോട്ട ഭാരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സാധ്യമാകും.

മലേഷ്യന്‍ എയര്‍ലൈന്‍സ് ഉപഭോക്താക്കള്‍ക്ക് ക്വാലാലംപൂരില്‍നിന്ന് മസ്‌കത്തിലേക്ക് നോണ്‍സ്‌റ്റോപ് യാത്രയ്ക്ക് സാധിക്കും. പതിവുയാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, കാര്‍ഗോ, വിമാനത്താവള ലോഞ്ച് പങ്കുവെക്കല്‍ തുടങ്ങിയ രംഗങ്ങളിലും സഹകരണം ഉണ്ടാകും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x