94 പേരുടെ പിന്തുണയോടെയാണ് യുഎസ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. 21st Century Cures Act എന്നറിയപ്പെടുന്ന ബില്ലിനോട് അനുകൂല നിലപാടുള്ള പ്രസിഡന്റ് ബറാക്ക് ഒബാമ കൂടി ഒപ്പുവെച്ചാല്‍ പ്രാബല്യത്തിലാകും.
സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ല. എച്ച് 1ബി വിസയിലുള്ള വിദേശ ജോലിക്കാരെപ്പോലും ആവശ്യമെങ്കില്‍ പിരിച്ചുവിടാം. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും ട്രംപ് പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യപ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുന്നതോടെ ഇന്ത്യയ്ക്ക് യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകും.
ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച ആദ്യ അമേരിക്കക്കാരനാണ് ജോണ്‍ ഗ്ലിന്‍. നാസയാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. കൊളംബസിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെറും 20 മിനിറ്റ് കൊണ്ട് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്താനാകുന്ന വിമാനം വരുന്നു. ശബ്ദത്തേക്കാള്‍ 24 മടങ്ങ് വേഗതത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആന്റിപോഡ് ജെറ്റ് ആണ് വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ പോകുന്നത്.
തായ്വാന് പ്രസിഡന്റ് സായ് ഇംഗ്വെന്നുമായി നടത്തിയ ഫോണ്‍വിളിയെ തുടര്‍ന്ന് ചൈന- യുഎസ് ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിക്കുന്നതിനാണ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ.
ഓരോ പ്രസിഡന്റിനും ഓരോ വിമാനം എന്നത് ആഢംബരമാണെന്നാണ് ട്രംപിന്റെ വാദം. അതിനാല്‍ ബോയിങ് വിമാന കമ്പനിക്ക് നല്‍കിയിരിക്കുന്ന ഓര്‍ഡര്‍ റദ്ദാക്കിയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റിനായി ബോയിങ് പുതിയ മോഡല്‍ 747 8 നിര്‍മിക്കുകയാണ്.
ഹിജാബ് ധരിച്ച സ്ത്രീയെ അക്രമി തീവ്രവാദിയെന്നാരോപിച്ച് മെട്രോ സ്റ്റേഷന്റെ പടികളില്നിന്നും വലിച്ചുതാഴെയിട്ടു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ജീവക്കാരി സോഹ സലാമയാണ് (45) ആക്രമണത്തിന് ഇരയായത്.