Currency

വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ എത്രയും വേഗം വിപണിയിലെത്തിക്കാന്‍ ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍Sunday, December 11, 2016 9:22 am

94 പേരുടെ പിന്തുണയോടെയാണ് യുഎസ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. 21st Century Cures Act എന്നറിയപ്പെടുന്ന ബില്ലിനോട് അനുകൂല നിലപാടുള്ള പ്രസിഡന്റ് ബറാക്ക് ഒബാമ കൂടി ഒപ്പുവെച്ചാല്‍ പ്രാബല്യത്തിലാകും.

 

വാഷിങ്ടണ്‍: ചുരുങ്ങിയ പരിശോധനകള്‍ മാത്രം നടത്തി മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. 94 പേരുടെ പിന്തുണയോടെയാണ് യുഎസ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. 21st Century Cures Act എന്നറിയപ്പെടുന്ന ബില്ലിനോട് അനുകൂല നിലപാടുള്ള പ്രസിഡന്റ് ബറാക്ക് ഒബാമ കൂടി ഒപ്പുവെച്ചാല്‍ പ്രാബല്യത്തിലാകും. ജനങ്ങളുടെ ആരോഗ്യം തുലാസില്‍ വയ്ക്കുന്ന ബില്ല് ഉപേക്ഷിക്കണമെന്ന് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും സുരക്ഷാ പരിശോധനങ്ങള്‍ക്കും ശേഷമാണ് പുതിയതായി ഒരു മരുന്ന് വിപണിയിലെത്താറുള്ളത്. 21st Century Cures Act നിലവില്‍ വരുന്നതോടെ ഈ കാലതാമസം ഒഴിവാക്കാനാകും എന്നാണ് യുഎസ് സെനറ്റിന്റെ വിലയിരുത്തല്‍. വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ എത്രയും വേഗം വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

മരുന്ന് പരീക്ഷണങ്ങള്‍ക്കുള്ള ചെലവ് കുറയുന്നതോടെ പുതിയ കമ്പനികളും മരുന്ന് നിര്‍മാണത്തിലേക്ക് തിരിയും. ഗുണമേന്മയില്ലാത്ത മരുന്നുകള്‍ അവികസിത ഉപഭോക്തൃ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയച്ച് ലാഭം കൊയ്യാനാണ് അമേരിക്കയുടെ നീക്കം എന്ന് വിമര്‍ശവുമുണ്ട്. മതിയായ സുരക്ഷ ഉറപ്പാക്കാതെ മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യത്തിന് വില പറയുന്ന നീക്കം നിരാശാജനകമാണെന്ന് പബ്ലിക്ക് സിറ്റിസണ്‍ എന്ന സന്നദ്ധ സംഘടന പ്രതികരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x