Currency

അമേരിക്കന്‍ പ്രസിഡന്റിനുള്ള ബോയിങ് വിമാനം വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍Wednesday, December 7, 2016 12:43 pm

ഓരോ പ്രസിഡന്റിനും ഓരോ വിമാനം എന്നത് ആഢംബരമാണെന്നാണ് ട്രംപിന്റെ വാദം. അതിനാല്‍ ബോയിങ് വിമാന കമ്പനിക്ക് നല്‍കിയിരിക്കുന്ന ഓര്‍ഡര്‍ റദ്ദാക്കിയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റിനായി ബോയിങ് പുതിയ മോഡല്‍ 747 8 നിര്‍മിക്കുകയാണ്.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനുള്ള ബോയിങ് വിമാനം വേണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ട്രംപ് പറഞ്ഞു. ഓരോ പ്രസിഡന്റിനും ഓരോ വിമാനം എന്നത് ആഢംബരമാണെന്നാണ് ട്രംപിന്റെ വാദം. അതിനാല്‍ ബോയിങ് വിമാന കമ്പനിക്ക് നല്‍കിയിരിക്കുന്ന ഓര്‍ഡര്‍ റദ്ദാക്കിയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റിനായി ബോയിങ് പുതിയ മോഡല്‍ 747 8 നിര്‍മിക്കുകയാണ്. പക്ഷെ ചെലവ് പരിധിക്കപ്പുറമാണ്. അതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കി.

നാനൂറ് കോടി ഡോളര്‍ ചെലവ് വരുന്നതാണ് യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വിമാനങ്ങള്‍. ചെലവ് കുറക്കുന്നതിന്റെയും ആഢംബരങ്ങള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായി നിലവിലെ വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാണ് ട്രംപിന്റെ തീരുമാനം. രണ്ട് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് മാത്രം 165 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് വിമാനകമ്പനി അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ ഔദ്യോഗിക അടയാളങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായാണ് ബോയിങ് എയര്‍ ഫോഴ്‌സ് വണ്‍ കരുതപ്പെടുന്നത്. അധികാരമേല്‍ക്കാന്‍ ആറ് ആഴ്ച ബാക്കി നില്‍ക്കെയാണ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x