Currency

ടെറി ബ്രാന്‍സ്റ്റാര്‍ഡ് ചൈനയിലെ യുഎസ് അംബാസിഡറായേക്കും

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:57 am

തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്വെന്നുമായി നടത്തിയ ഫോണ്‍വിളിയെ തുടര്‍ന്ന് ചൈന- യുഎസ് ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിക്കുന്നതിനാണ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം.

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചൈനയിലെ അംബാസിഡറായി ടെറി ബ്രാന്‍സ്റ്റാര്‍ഡിനെ ഡോണാള്‍ഡ് ട്രംപ് നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബ്രാന്‍സ്റ്റാര്‍ഡ് കഴിഞ്ഞ ദിവസം ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രാന്‍സ്റ്റാര്‍ഡ് തങ്ങളുടെ പഴയ സുഹൃത്താണ്. ചൈന- യുഎസ് ബന്ധം ദൃഢമാക്കുന്നതിന് അദ്ദേഹത്തിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഇതിനോട് പ്രതികരിച്ചു.

തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്വെന്നുമായി നടത്തിയ ഫോണ്‍വിളിയെ തുടര്‍ന്ന് ചൈന- യുഎസ് ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിക്കുന്നതിനാണ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. കീഴ്‌വഴക്കം ലംഘിച്ച് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്വെന്നുമായി ഡോണാള്‍ഡ് ട്രംപ് പത്തു മിനിറ്റ് ഫോണ്‍ സംഭാഷണം നടത്തിയതില്‍ ചൈന നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x